പമ്പാ നദിയില്‍ ഓയില്‍ കലര്‍ന്ന നിലയില്‍. പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തില്‍ ഓയില്‍ കലര്‍ന്നതായി കണ്ടെത്തിയത്. നദിയില്‍ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് എംഎല്‍എ ആവശ്യപ്പെട്ടു. ഓയില്‍ ആണോ അതോ മറ്റേതെങ്കിലും രാസമാലിന്യം ആണോ എന്ന് പരിശോധിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. അടിയന്തര പരിശോധന നടത്താന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയില്‍ നദിയോട് ചേര്‍ന്ന ഭാഗത്ത് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോര്‍ന്നതാകാംമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
Oilfield on the Pampa River;